01:14am 09 November 2026
NEWS
ഖത്തർ സർക്കാറിന്റെ 30% ബജറ്റ് വെട്ടിക്കുറയ്ക്കൽ പ്രവർത്തനച്ചെലവുകളിൽ മാത്രം; ശമ്പളത്തെയോ വികസനത്തെയോ ബാധിക്കില്ലെന്ന് ഡോ. മജീദ് അൽ അൻസാരി
26/08/2026  06:11 AM IST
nila
ഖത്തർ സർക്കാറിന്റെ 30% ബജറ്റ് വെട്ടിക്കുറയ്ക്കൽ പ്രവർത്തനച്ചെലവുകളിൽ മാത്രം; ശമ്പളത്തെയോ വികസനത്തെയോ ബാധിക്കില്ലെന്ന് ഡോ. മജീദ് അൽ അൻസാരി

​ദോഹ: ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളുടെ ബജറ്റിൽ വരുത്തിയ 30 ശതമാനം കുറവ് പ്രവർത്തനച്ചെലവുകളിൽ (operational expenses) മാത്രമാണെന്നും ജീവനക്കാരുടെ ശമ്പളത്തെയോ മൂലധനച്ചെലവുകളെയോ (capital expenditures) ഇത് ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് അൽ അൻസാരി വ്യക്തമാക്കി. ഖത്തറിലെ ചെലവ് ചുരുക്കലിനെക്കുറിച്ച് 'ഫിനാൻഷ്യൽ ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണക്കുകൾ തെറ്റാണെന്നും കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് വേർപെടുത്തിയാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
​പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഡോ. അൻസാരി കാര്യങ്ങൾ വിശദീകരിച്ചത്.മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളിൽ ഏതൊരു രാജ്യവും സ്വീകരിക്കുന്ന സാധാരണ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് 30% പ്രവർത്തനച്ചെലവ് കുറച്ചത്.പൗരന്മാരുടെയും രാജ്യത്തുള്ള താമസക്കാരുടെയും ക്ഷേമത്തിനാണ് സർക്കാർ എന്നും പ്രഥമ പരിഗണന നൽകുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഉൽപ്പന്ന ലഭ്യതയിലോ വിതരണ ശൃംഖലയിലോ ശമ്പള വിതരണത്തിലോ യാതൊരു തടസ്സങ്ങളും ഉണ്ടായിട്ടില്ല.ദേശീയ വികസന പദ്ധതികൾ ഒരു കാരണവശാലും തടസ്സപ്പെടില്ലെന്നും അവ തടസ്സമില്ലാതെ തുടർന്നു കൊണ്ടുപോകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
​ഖത്തർ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും ബജറ്റിൽ 30 ശതമാനം വരെ വെട്ടിക്കുറവ് വരുത്തിയെന്നും വിദേശസഹായത്തിനുള്ള ഫണ്ട് 85 ശതമാനത്തോളം കുറച്ചെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഔദ്യോഗിക വക്താവ് കൃത്യമായ വിശദീകരണം നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img